തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവേകി ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജ് നാളെ പൊതുജനങ്ങൾക്കായി തുറക്കും. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് നിർമ്മാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നത്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിൽ നിർമ്മിക്കുന്ന ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് എന്ന പ്രത്യേകതയും ആക്കുളത്തെ ഈ കാഴ്ചാവിസ്മയത്തിനുണ്ട്. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിന്നാരംഭിക്കുന്ന ഗ്ലാസ് ബ്രിഡ്ജ്, സന്ദർശകർക്ക് ആകാശത്ത് നടക്കുന്ന അനുഭവം പകരുന്ന മനോഹരമായ കാഴ്ചകളാണ് ഒരുക്കുന്നത്.
പാലത്തിലൂടെ നടക്കുമ്പോൾ താഴെയായി വ്യോമസേന മ്യൂസിയം, ടൂറിസ്റ്റ് വില്ലേജിലെ ബോട്ടിംഗ് ഏരിയ, സ്വിമ്മിംഗ് പൂൾ എന്നിവയുടെ ദൃശ്യങ്ങൾ ആസ്വദിക്കാം. ആക്കുളം കായലിന്റെ സൗന്ദര്യവും ഇവിടെനിന്ന് പൂർണ്ണമായി ഒപ്പിയെടുക്കാനാകും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനായി ചിൽഡ്രൻസ് പാർക്ക്, സ്വിമ്മിംഗ് പൂൾ, 12 ഡി തിയേറ്റർ, ഫിഷ് സ്പാ, ബോഡി മസാജ് തുടങ്ങി നിരവധി സൗകര്യങ്ങൾ ടൂറിസ്റ്റ് വില്ലേജിലുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിന്ന് കേവലം 10 കിലോമീറ്റർ മാത്രം അകലെയുള്ള ആക്കുളത്തേക്ക് ഗ്ലാസ് ബ്രിഡ്ജ് വരുന്നതോടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023 മെയ് മാസത്തിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പദ്ധതി പ്രഖ്യാപിച്ചത്.
നിർമ്മാണത്തിനാവശ്യമായ വിവിധ അനുമതികൾ ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ പദ്ധതിയുടെ പൂർത്തീകരണം നീണ്ടുപോവുകയായിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

