വാഷിങ്ടൻ∙
സെനറ്റിൽ ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ ഷട്ട്ഡൗൺ തുടരും. 11ാം തവണയാണ് ധനാനുമതി ബിൽ പരാജയപ്പെടുന്നത്.
അടച്ചുപൂട്ടൽ 21ാം ദിവസത്തിലേക്ക് നീണ്ടതോടെ ലക്ഷക്കണക്കിനു സർക്കാർ ജീവനക്കാർക്കാണു ശമ്പളം വൈകുന്നത്.
ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ധനാനുമതി ബിൽ 43നെതിരെ 50നാണ് സെനറ്റിൽ പരാജയപ്പെട്ടത്. ബിൽ പാസാക്കാൻ ആവശ്യം 60 വോട്ടുകളാണ്.
ആരോഗ്യ പരിരക്ഷാ സബ്സിഡികൾ ഉൾപ്പെടുത്താത്ത ബില്ലാണ് ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിനു കാരണമാകുന്നത്.
ഭരണസ്തംഭനത്തെ തുടർന്ന് സാമൂഹ്യ സുരക്ഷാ ചെലവുകൾ, ആരോഗ്യ പരിചരണ ചെലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങള്‍ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്. അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുയാണ്.
ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറൽ ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിൽ തുടരുകയാണ്.
ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി കഴിഞ്ഞ ദിവസം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

