
.news-body p a {width: auto;float: none;}
തെന്നിന്ത്യയിൽ നിറയെ ആരാധകരുളള നടിയാണ് വേദിക. തമിഴിലും കന്നടയിലും സജീവമായ താരം മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായി തിളങ്ങിയ താരം സോഷ്യൽമീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ വേദിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. വേദിക ഫോർ യു എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ഫിയർ പ്രമോഷൻസ് എന്നാണ് താരം ഹാഷ്ടാഗ് നൽകിയിരിക്കുന്നത്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അഭിഷേക് പലതിയാണ് വേദികയുടെ ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. പ്രണതിവർമ ഡിസൈൻ ചെയ്ത കറുത്ത ലൂസ് ഫിറ്റ് പാൻസും മോഡേൺ ബ്ലൗസ് ഡച്ച് അപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. വേദികയുടെ ആറ്റിറ്റ്യൂട്ട് കലർന്ന പുതിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തമിഴ് ചിത്രമായ മദ്രാസിയിലൂടെയാണ് വേദിക അഭിനയ രംഗത്തേക്ക് കടന്നുവന്നത്. 2019ൽ ‘ദ ബോഡി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ദിലീപ് നായകനായ ‘ശൃംഗാരവേലൻ’ എന്ന ചിത്രമാണ് വേദികയുടെ ആദ്യ മലയാള ചിത്രം. തുടർന്ന് കുഞ്ചാക്കോ ബോബന്റെയും പൃഥ്വിരാജിന്റെയും നായികയായി തിളങ്ങി. കസിൻസ്, ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജെയിൽ എന്നിവയാണ് വേദിക അഭിനയിച്ച മലയാള ചിത്രങ്ങൾ.അടുത്തിടെ തിയേറ്രറുകളിൽ റിലീസ് ചെയ്ത പ്രഭുദേവ നായകനായ പേട്ടറാപ്പ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിൽ ജെന്നി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.