
.news-body p a {width: auto;float: none;}
ബംഗളൂരു: ന്യൂസിലാന്റിനെതിരെ സ്വന്തം നാട്ടിൽ ഇന്ത്യ ടെസ്റ്റ് മത്സരം തോറ്റത് കഴിഞ്ഞ ദിവസമായിരുന്നു. ബംഗളൂരുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് എതിരായ വിജയം ന്യൂസിലാന്റിന് നീണ്ട 36 വർഷത്തെ തോൽവിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്നതായിരുന്നു. 107 റൺസ് വിജയലക്ഷ്യം അഞ്ചാം ദിനം ആദ്യ സെഷനിൽ തന്നെ അവർ അടിച്ചെടുത്തു.
മത്സരത്തിൽ ഇന്ത്യ തോറ്റതോടെ നായകൻ രോഹിത്ത് ശർമ്മയുടെ ചില തീരുമാനങ്ങളെ മുൻ ഇന്ത്യൻതാരങ്ങളടക്കം വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ് രണ്ടാം ഇന്നിംഗ്സിൽ ബൗളിംഗിലുള്ള രോഹിത്തിന്റെ തീരുമാനങ്ങളെ വിമർശിച്ചത്. ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ സിറാജിനെ ബൗൾ ചെയ്യിപ്പിച്ച തീരുമാനത്തെ മഞ്ജരേക്കർ വിമർശിച്ചു.
മത്സരത്തിന്റെ അവസാന ഇന്നിംഗ്സിന്റെ ആദ്യ മണിക്കൂറുകളിൽ സിറാജ് ആറോവർ എറിഞ്ഞു. സിറാജിന്റെ ബൗളിംഗ് ഫലപ്രദമല്ല എന്ന് കണ്ടി ട്ടും അത് തുടർന്നതാണ് മഞ്ജരേക്കർ വിമർശിച്ചത്. ‘സിറാജിന് ഒന്നോ രണ്ടോ ഓവർ ലഭിക്കുന്നതും ബുമ്രയ്ക്ക് നീണ്ട സ്പെൽ ലഭിക്കുന്നതും മനസിലാക്കാം. എന്നാൽ ആ സ്
പെല്ലിൽ സിറാജിന് ആറ് ഓവർ ലഭിച്ചു. വളരെ ചെറിയൊരു ലക്ഷ്യമാണ് ഉണ്ടായിരുന്നത് അപ്പോൾ തന്നെ ധാരളം റൺസ് ആയിരുന്നു.’ മഞ്ജരേക്കർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അശ്വിനെ ബുംറയ്ക്കൊപ്പം ഉപയോഗിച്ചിരുന്നെങ്കിൽ കുറഞ്ഞത് നാലാം ഓവറിലെങ്കിലും നൽകിയിരുന്നെങ്കിൽ നന്നായിരുന്നെനെ എന്നും മഞ്ജരേക്കർ പറഞ്ഞു. പേചസ് ബൗളർമാർ വിക്കറ്റ് എടുക്കുമെങ്കിലും അതുപോലെ തന്നെ റൺസ് വഴങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒക്ടോബർ 24ന് പൂനെയിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. ഇതിനായി ടീം ഇന്ത്യ താരങ്ങൾ പുറപ്പെട്ടുകഴിഞ്ഞു.