
.news-body p a {width: auto;float: none;}
കറാച്ചി: പാകിസ്ഥാനിൽ ആറ് പോളിയോ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ഇക്കൊല്ലം പോളിയോ വൈറസ് ബാധിച്ച കുട്ടികളുടെ എണ്ണം 39 ആയി. ബലൂചിസ്ഥാൻ, സിന്ധ്, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യകളിലാണ് രോഗം കണ്ടെത്തിയത്. ലോകരാജ്യങ്ങൾ പോളിയോ വൈറസിനെ വാക്സിനേഷനിലൂടെ തുരത്തിയെങ്കിലും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോളിയോ വൈറസ് ഇന്നും ഒരു എൻഡെമിക് ( ഒരു നിശ്ചിത പ്രദേശത്ത് കാണപ്പെടുന്ന രോഗം ) ആയി തുടരുന്നു.
പോളിയോ വൈറസിനെ നിർമ്മാർജ്ജനം ചെയ്യാനുള്ള വാക്സിൻ ഡ്രൈവുകൾക്കെതിരെ തീവ്രവാദ സംഘടനകൾ അടക്കം രംഗത്തുള്ളത് വെല്ലുവിളിയായി തുടരുകയാണ്. വാക്സിനേഷനെത്തുന്ന ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നതും പതിവാണ്. ഈ വർഷം ഏകദേശം 15 പേരെ പോളിയോ വാക്സിനേഷൻ ക്യാമ്പെയ്നുകൾക്കിടെ തീവ്രവാദികൾ വധിച്ചെന്നാണ് കണക്ക്.
കൊല്ലപ്പെട്ടവരിൽ കൂടുതലും സുരക്ഷാ ഉദ്യോഗസ്ഥരാണ്. രാജ്യത്ത് വാക്സിനേഷനോട് വിമുഖത കാട്ടുന്നവർ നിരവധിയാണ്. ഇക്കൊല്ലം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ മാത്രം 20 പോളിയോ കേസുകളാണ് കണ്ടെത്തിയത്. സിന്ധ് ആണ് തൊട്ടു പിന്നിൽ. 12 എണ്ണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഞ്ച് വയസിൽ താഴെയുള്ള 45 മില്യണിലേറെ കുഞ്ഞുങ്ങൾക്കായി ഈ മാസം 28 മുതൽ പാകിസ്ഥാനിൽ രാജ്യവ്യാപക വാക്സിനേഷൻ ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. അതേ സമയം, അഫ്ഗാനിസ്ഥാനിൽ ഈ വർഷം 18 പോളിയോ കേസുകൾ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറയുന്നു.