തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് ഇന്നു നൂറാം പിറന്നാൾ. 2019നു ശേഷം ശാരീരിക വിഷമതകളാൽ അദ്ദേഹം പൂർണ വിശ്രമത്തിലാണ്. ഇപ്പോൾ തിരുവനന്തപുരത്ത്മകൻ ഡോ. വി.എ. അരുൺകുമാറിന്റെ വസതിയിലാണു
താമസം. പതിവുപോലെ ലളിതമായ ആഘോഷമാണു ഇപ്രാവശ്യവും
കുടുംബാംഗങ്ങൾ ഒരുക്കയിട്ടുള്ളത്. നൂറിന്റെ നിറവിൽ നിൽക്കുന്ന വി.എസിന്റെ പിറന്നാൾ സിപിഎം ഇക്കുറി ആഘോഷമാക്കുകയാണെന്ന പ്രത്യേകതയുമുണ്ട്.