
ന്യൂദല്‍ഹി-ട്രെയിന്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്കുളള ദുരിതാശ്വാസ തുക പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ട്രെയിന്‍ അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ ലഭിക്കുന്ന സഹായം അന്പതിനായിരത്തില് നിന്നും അഞ്ച് ലക്ഷമാക്കിയാണ് റെയില്‍വേ ഉയര്‍ത്തിയിരിക്കുന്നത്.
ട്രെയിന്‍ അപകടങ്ങളില്‍ ഗുരുതര പരിക്കുകള്‍ പറ്റിയവര്‍ക്കും നിസാര പരിക്കുകള്‍ സംഭവിച്ചവര്‍ക്കും ലഭിക്കുന്ന സഹായത്തിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 1989 ലെ റെയില്‍വേ ആക്ട് പ്രകാരമാണ് ട്രെയിന്‍ അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ധനസഹായം നല്കി തുടങ്ങിയത്.
2012, 2013 വര്‍ഷങ്ങളിലാണ് റെയില്‍വേ അവസാനമായി ധനസഹായം പരിഷ്കരിച്ചത്. അപകടത്തില്‍ മരിക്കുന്നവര്‍ക്ക് അന്പതിനായിരത്തില് നിന്നും അഞ്ച് ലക്ഷം വരെയും ഗുരുതര പരിക്ക് സംഭവിച്ചവര്‍ക്ക് 25,000 ല്‍ നിന്നും രണ്ടരലക്ഷം വരെയും നിസാര പരിക്ക് സംഭവിക്കുന്നവര്‍ക്ക് 5000ല്‍ നിന്നും 50,000 രൂപ വരെയാണ് ധനസഹായം ഉയര്‍ത്തിയിരിക്കുന്നത്.
റെയില്‍വേ ഗേറ്റ് ക്രോസ് ചെയ്യുന്ന സമയത്ത് അപകടം സംഭവിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.
ഗുരുതര പരിക്ക് സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മുപ്പത് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ പ്രതിദിനം 3000 രൂപ വരെ നല്‍കുന്നതാണ്. പരിക്ക് പറ്റിയവര്‍ മുപ്പത് ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ പ്രതിദിനം 1500 രൂപ വച്ച് നല്‍കും.
ഈ വ്യവസ്ഥ ഏകദേശം ആറുമാസം വരെ തുടരും. എന്നാല്‍ അഞ്ച് മാസം വരെ ആശുപത്രിയില്‍ കഴിയേണ്ടിവരുന്ന രോഗികള്‍ക്കും ഡിസ്ചാര്‍ജ് ചെയ്യുന്ന പത്ത് ദിവസത്തിന് മുന്‍പ് പ്രതിദിനം 750 രൂപ വച്ച് നല്‍കും.
2023 September 21
India
Railway
Compensation
ten times
INJURIES
ഓണ്‍ലൈന്‍ ഡെസ്ക്
title_en:
Railways boosts compensation for accident-related deaths and injuries by 10 times, lakhs of rupees to be disbursed
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]