
തിരുവനന്തപുരം : കേരളത്തിൻ്റെ രണ്ടാം വന്ദേ ഭാരത് സർവീസ് ആലപ്പുഴ വഴിയാകും നടത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ മംഗളൂരുവിൽനിന്നാകും ഓറഞ്ച് വന്ദേ ഭാരത് സർവീസ് നടത്തുകയെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ട്രെയിൻ സർവീസ് നടത്തുക. രാവിലെ ഏഴ് മണിയ്ക്ക് കാസർകോട് നിന്ന് ആരംഭിക്കുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകീട്ട് 3:05നാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. തിരികെയുള്ള സർവീസ് വൈകീട്ട് 4:05ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. രാത്രി 11:55നാണ് കാസർകോട് ട്രെയിൻ തിരിച്ചെത്തുക. ആദ്യ വന്ദേ ഭാരതിന് സമാനമായി ആഴ്ചയിൽ ആറ് ദിവസം തന്നെയാണ് ഈ ട്രെയിനിന്റെയും സർവീസ്.
രണ്ടാമത്തെ വന്ദേ ഭാരതിന്റെ സർവീസ്. സെപ്റ്റംബർ 24 ഞായറാഴ്ച മുതൽ കാസർകോട് നിന്നും വന്ദേ ഭാരത് സര്‍വീസ് തുടങ്ങാനാണ് സാധ്യത. 573 കിലോമീറ്ററാണ് രണ്ടാം വന്ദേ ഭാരത് സർവീസിന്റെ ആകെ ദൂരം
ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേ ഭാരതിന്റെ സർവീസ്. ആദ്യ വന്ദേ ഭാരത് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. കാസർകോട് നിന്ന് പുറപ്പെടുന്ന ട്രെയിനിന് കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാകും സ്റ്റോപ്പ്.