
ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മികച്ച തുടക്കം കുറിച്ച് ഇന്ത്യൻ തുഴച്ചിൽ ടീം. ലൈറ്റ്വെയ്റ്റ് മെൻസ് ഡബിൾ സ്കൾസിൽ (Lightweight Men’s Double Sculls) മത്സരിച്ച ഇന്ത്യയുടെ അർജുൻ ലാൽ ജാട്ടും അരവിന്ദ് സിങ്ങും രണ്ടാമത് ഫിനീഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി. മൽസരത്തിൽ 6:27.45 സെക്കൻഡിലാണ് ഇവർ രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ടീമിലെ തന്നെ, സത്നം സിങ്ങും പർമീന്ദർ സിംഗും മറ്റൊരു മൽസരത്തിൽ രണ്ടാമത് ഫിനിഷ് ചെയ്തു. ഇരു ടീമുകളും ഫൈനൽ എ മൽസരങ്ങളിലേക്ക് യോഗ്യത നേടി. നാളെയാണ് ഇരു ടീമുകളുടെയും അടുത്ത മൽസരങ്ങൾ.അതേസമയം, ഇന്ത്യൻ ലൈറ്റ്വെയ്റ്റ് വുമൺസ് ഡബിൾ സ്കൾസിൽ കിരണും അൻഷിക ഭാരതിയും 7:27.57 എന്ന സമയത്തിൽ ഫിനീഷ് ചെയ്തു. ഫൈനൽ പ്രവേശനത്തിനുള്ള റെപച്ചേജ് റൗണ്ടിൽ (Repechage round) ഇരുവരും അടുത്തതായി മത്സരിക്കും.പുരുഷന്മാരുടെ ഡബിൾസ് കോക്ലെസിൽ ഇന്ത്യയുടെ ബാബു ലാൽ യാദവും ലേഖ് റാമും മൂന്നാം സ്ഥാനത്തെത്തി. 6:42.59 സമയത്തിലാണ് ഇവർ ഫിനീഷ് ചെയ്തത്.ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 14 സെയിലിംഗ് ഇനങ്ങളിൽ 12 എണ്ണത്തിലും ഇന്ത്യൻ ടീം പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]