
ടൊറന്റോ- പഞ്ചാബി- കനേഡിയന്‍ ഗായകന് ശുഭിന്റെ ഇന്ത്യന്‍ പര്യടന ഷോയുടെ ടിക്കറ്റ് ബുക്കിംഗ് ബുക്ക് മൈ ഷോ ഒഴിവാക്കി. ഖലിസ്ഥാനി അനുഭാവിയെന്ന് ആരോപിക്കപ്പെടുന്ന ഗായകന്റെ പരിപാടി ബുക്ക് ചെയ്യുന്നുവെന്ന് ആരോപിച്ച് ബുക്് മൈ ഷോ ബഹിഷ്ക്കരിക്കണമെന്ന ആരോപണം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ടിക്കറ്റ് വില്‍പ്പന റദ്ദാക്കിയത്. ടിക്കറ്റെടുത്തവരുടെ പണം ഏഴു മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ പൂര്‍ണമായും റീഫണ്ട് നല്‍കുമെന്ന് സാമൂഹ്യ മാധ്യമമായ എക്സില്‍ പോസറ്റ് ചെയ്ത കുറിപ്പില്‍ ബുക്മൈ ഷോ അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തലത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ ഗായകന് ശുഭ്നീത് സിംഗിന്റെ ഇന്ത്യന്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്.
അണ്‍ഇന്‍സ്റ്റാള്‍ ബുക്ക് മൈ ഷോ ഹാഷ്ടാഗ് കാംപയിന് കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]