2024 വർഷത്തെ ദേശീയ അധ്യാപക പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തൊട്ടാകെയുള്ള 48 അധ്യാപകരാണ് ഇത്തവണത്തെ പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.
ഇതിൽ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ജിഎച്ച്എസ്എസിലെ അധ്യാപകനായ സുനിൽകുമാർ കെപി മാത്രമാണ് കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധി. വരുന്ന അധ്യാപക ദിനത്തിൽ ഡൽഹി വിജ്ഞാൻ ഭവനിൽ വെച്ച് നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കും.
മൂന്ന് ഘട്ടങ്ങളിലായി നടത്തിയ കർശനമായ പരിശോധനകൾക്ക് ശേഷമാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. ചടങ്ങിന്റെ ഭാഗമായി പുരസ്കാര ജേതാക്കളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക ലഘുചിത്രങ്ങളും പ്രദർശിപ്പിക്കുന്നതാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ ആൻഡ് എജ്യുക്കേഷനാണ് ചടങ്ങിന്റെ സംഘാടനം നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

