
തിരുവനന്തപുരം: മിനിലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.വിഴിഞ്ഞം മുല്ലൂർ നെല്ലിക്കുന്ന് പിണർ നിന്ന വിളാകത്ത് പള്ളിനട പുത്തൻ വീട്ടിൽ എസ് സോജനാ(35)ണ് മരിച്ചത്.
തെന്നൂർക്കോണം -വിഴിഞ്ഞം റോഡിൽ പുതിയ പാലത്തിനു മുൻപായി ബുധനാഴ്ച രാവിലെ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കോവളത്തെ സ്വകാര്യ ഹോട്ടലിലെ ഡ്രൈവർ ആയിരുന്നു.
ജോലിക്കായി വരുമ്പോഴായിരുന്നു അപകടം. ഇടിച്ച മിനി ലോറി കസ്റ്റഡിയിലെടുത്തതായും ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
രേഷ്മയാണ് സോജന്റെ ഭാര്യ. മകൾ:അന്ന.
വിഴിഞ്ഞം പൊലീസ് കേസെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]