
ന്യൂഡൽഹി∙
പോവുകയാണെന്ന് മെസ്സേജ് അയച്ച ശേഷം കാണാതായ 30കാരിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തുക്കളെയും ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു.
ഭർത്താവിന്റെ നേതൃത്വത്തിൽ നടത്തിയ ‘ദൃശ്യം മോഡൽ’ കൊലപാതകമാണ് അന്വേഷണത്തിൽ ചുരുളഴിഞ്ഞത്. ഒളിച്ചോടിയെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച ഇയാൾ ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തിൽ കുഴിച്ചിടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
യുപി സ്വദേശിയായ ശബാദ് അലി എന്ന 47കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ഫാത്തിമയാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിലെ മെഹ്റോളി മേഖലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടോയെന്ന സംശയമാണ് പെയിന്റിങ് ജോലിക്കാരനായ ശബാദ് അലിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
ഫാത്തിമയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട
ശബാദ് അലി ഇവരെ കൊണ്ട് കളനാശിനി കുടിപ്പിക്കുകയും തുടർച്ചയായ അഞ്ചു ദിവസം ഉറക്കഗുളികകൾ നൽകുകയും ചെയ്തു. ഫാത്തിമ മരിച്ചെന്ന് ഉറപ്പാക്കിയ ഇയാൾ സുഹൃത്തുക്കളായ ഷാരൂഖ് ഖാൻ, തൻവീർ തുടങ്ങിയവരുടെ സഹായത്തോടെ മൃതദേഹം അടുത്തുള്ള ശ്മശാനത്തിൽ കുഴിച്ചിട്ടു.
വസ്ത്രങ്ങൾ കനാലിൽ ഉപേക്ഷിക്കുകയും ചെയ്തു.
സ്വദേശമായ യുപിയിലെ അമ്രോഹയിലേക്ക് തിരികെ പോകുംമുമ്പ് ഇയാൾ ഫാത്തിമയുടെ ഫോണിൽ നിന്ന് സ്വന്തം ഫോണിലേക്ക് മെസ്സേജയച്ചു. മറ്റൊരാൾക്കൊപ്പം ഒളിച്ചോടുകയാണെന്ന് പറഞ്ഞായിരുന്നു സന്ദേശം.
ഫാത്തിമ ഒളിച്ചോടിയെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്.
ഫാത്തിമയെ കാണാതായതോടെ ഡൽഹിയിലെ ഇവരുടെ ഒരു സുഹൃത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നായിരുന്നു പരാതി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ഫാത്തിമയെ ഭർത്താവ് ശബാദ് അലിയും സുഹൃത്തുക്കളും ചേർന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടു. അബോധാവസ്ഥയിലായിരുന്നു ഫാത്തിമ.
തുടർന്ന് ശബാദ് അലിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.
തുടക്കത്തിൽ ശബാദ് അലി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് നടന്നതെല്ലാം വെളിപ്പെടുത്തി. ആഗസ്റ്റ് ഒന്നിനായിരുന്നു ഫാത്തിമയെ ശ്മശാനത്തിൽ കുഴിച്ചുമൂടിയത്.
ആഗസ്റ്റ് 15ന് പൊലീസ് ഇവിടം കുഴിച്ച് മൃതദേഹം പുറത്തെടുത്തു. കുറ്റകൃത്യത്തിൽ പങ്കെടുത്ത ശബാദ് അലിയുടെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു.
ഒരാൾ ഒളിവിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]