
മുംബൈ: ഐപിഎല്ലില്‍ 150 കിലോ മീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ച മായങ്ക് യാദവിനെ എത്രകാലം ബിസിസിഐ പൊതിഞ്ഞു സൂക്ഷിക്കുമെന്ന് ചോദിച്ച് ഇന്ത്യയുടെ മുന്‍ ബൗളിംഗ് കോച്ച് പരസ് മാംബ്രെ. മായങ്ക് യാദവിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും പരസ് മാംബ്രെ പറഞ്ഞു.
കളിപ്പിക്കുന്നുവെങ്കില്‍ അവനെ ഇപ്പോഴാണ് കളിപ്പിക്കേണ്ടത്. അവന് കളിക്കാന്‍ സജ്ജമായിട്ടില്ലെന്ന് പറയുന്ന വാദങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഈ പ്രായത്തില്‍ അവന് പന്തെറിഞ്ഞില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് അവിനിനി പന്തെറിയുക. ഒരു ബൗളറായാല്‍ ആദ്യം പന്തെറിയണം. കൂടുതല്‍ പന്തെറിയുംതോറും ബൗളിംഗില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. നിങ്ങളുടെ ശരീരത്തിന് എത്രമാത്രം അധികഭാരം എടുക്കാനാവുമെന്ന് തിരിച്ചറിയാനാവും. അതുകൊണ്ട് തന്നെ പരിക്കേല്‍ക്കുമെന്ന് പറഞ്ഞ് അവനെ എക്കാലവും പൊതിഞ്ഞ് സൂക്ഷിക്കാനാവില്ലെന്നും പരസ് മാംബ്രെ ഇന്ത്യൻ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗൗതം ഗംഭീറിന് പകരം ലഖ്നൗ ടീമിന്റെ മെന്ററായി എത്തുന്നത് മറ്റൊരു ഇതിഹാസ താരം
മായങ്ക് യാദവിന് അമിതമായി ബൗള്‍ ചെയ്യിച്ച് തളര്ത്തണമെന്നല്ല പറയുന്നത്. പക്ഷെ ഒരു പേസ് ബൗളറെന്ന നിലയില്‍ മായങ്കിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെങ്കിലും കളിപ്പിക്കണമെന്നും ഒരു സീസണില്‍ പന്തെറിഞ്ഞാല്‍ മാത്രമെ ഓരോ സാഹചര്യത്തിലും എങ്ങനെ പന്തെറിയണമെന്ന് തിരിച്ചറിയാനാവു എന്നും പരസ് മാംബ്രെ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]