
റുഷിൻ ഷാജി കൈലാസിനെ നായകനാക്കി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലെ ഗാനമെത്തി. ഊദ് പെയ്യുമൊരു എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. മെജോ ജോസഫിന്റേതാണ് സംഗീതം. അഫ്സലും വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ചിത്രത്തിന്റ നിര്‍മ്മാണം. വി ആർ ബാലഗോപാലാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ളത്. ഛായാഗ്രഹണം രജീഷ് രാമൻ, എഡിറ്റിംഗ് സുജിത്ത് സഹദേവ്, പ്രോജക്ട് ഡിസൈനർ എസ് മുരുകൻ, ആക്ഷന്‍ റണ്‍ രവി, പശ്ചാത്തല സംഗീതം റോണി റാഫേല്‍, ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന് ഹരീഷ് വി എസ്, മെഹ്റിന് ഷെബീര്‍, സൗണ്ട് എഫക്റ്റ്സ് ഷൈന്‍ ബി ടോം, കളറിസ്റ്റ് മഹാദേവന് എ, പബ്ലിസിറ്റി ഡിസൈന്‍സ് ഇല്യൂമിനാര്ട്ടിസ്റ്റ്സ്.
അബു സലിം ആണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ, കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിക്കുന്നു.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സംഘടനാ തലത്തില്‍ പ്രതികരിക്കേണ്ട വിഷയമെന്ന് ബ്ലെസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]