ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) രംഗത്തെത്തി. പൊലീസ് കസ്റ്റഡിയിലുള്ളവരെ കാണാൻ അഭിഭാഷകർക്ക് അനുമതി നിഷേധിക്കുന്നതായും, കസ്റ്റഡിയിലുള്ളവരുടെ കൃത്യമായ പട്ടിക പുറത്തുവിടാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.
ഈ വിഷയത്തിൽ ദില്ലി പൊലീസ് നിലപാട് തിരുത്തിയില്ലെങ്കിൽ, രാത്രി എട്ടു മണി മുതൽ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമാധാനപരമായ ധർണ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. താനും അശുതോഷ് രങ്ക, ദീപക് ബലിയാൻ എന്നിവരും ധർണയിൽ പങ്കാളികളാകുമെന്ന് സൗരവ് ദാസ് അറിയിച്ചു.
മറുഭാഗത്ത്, സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കളെ ദില്ലി പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
രാഹുൽ ഗാന്ധിയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് മാറ്റിയത്. കൈകൾ കൂട്ടിക്കെട്ടി പ്രതിഷേധിച്ച എംപിമാർ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു.
യുവാക്കളെ ക്രൂരമായി മർദിച്ചതിനും അവരുടെ ഭാവി നശിപ്പിച്ചതിനും പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടിക്കെതിരെ വിമർശനം രൂക്ഷമായിരിക്കുകയാണ്.
ജന്തർ മന്തറിൽ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ സന്ദർശിച്ച അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമർശിച്ചു. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അമിതമായി ബലം പ്രയോഗിച്ചെന്നും അതിക്രൂരമായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

