
തിരുവനന്തപുരം∙
ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വിതുര മണലി സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതുമൂലം ചികിത്സ വൈകിയതിനെ തുടര്‍ന്നെന്ന സിപിഎം ആരോപണം തള്ളി ബിനുവിന്റെ സഹോദരന് സുശാന്ത്. സുശാന്തിന്റെ ഓട്ടോയിലാണ് ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചത്.
ആംബുലന്‍സ് വൈകിയെന്ന പേരില്‍ മുതലെടുപ്പ് വേണ്ടെന്നും സമരം മൂലം ചികിത്സ ലഭിക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും സുശാന്ത് പറഞ്ഞു.
‘‘ബിനുവിനെ വിതുര ആശുപത്രിയില്‍ എത്തിച്ച് ട്രിപ്പ് നല്കി. തുടര്‍ന്ന് 108 ആംബുലന്‍സ് വിളിക്കാന്‍ പറഞ്ഞു.
ആംബുലന്‍സ് വന്നപ്പോള്‍ സമരക്കാരും വന്നു. അവരോടു കാര്യം പറഞ്ഞപ്പോള്‍ തന്നെ അവര്‍ മാറി.
ഇന്‍ഷുറന്‍സ് ഇല്ലാത്ത ആംബുലന്‍സിന്റെ ടയര്‍ തേഞ്ഞു തീര്‍ന്നതാണെന്നും നിങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്നും സമരക്കാര്‍ ഡോക്ടറോടു പറഞ്ഞു. തുടര്‍ന്ന് അവര്‍ തന്നെയാണ് ബിനുവിനെ സ്ട്രെക്ച്ചറില്‍ എടുത്ത് ആംബുലന്‍സില്‍ കയറ്റി വിട്ടത്.
ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതായി കേട്ടു. ഞങ്ങളെ വച്ച് മുതലെടുക്കാന്‍ ശ്രമിക്കേണ്ട.
ഇക്കാര്യത്തില്‍ ഒരു പരാതിയും ഇല്ല.’’ – സുശാന്ത് പറഞ്ഞു.
വിതുര മണലി കല്ലന്‍കുടി തടത്തരികത്ത് വീട്ടില്‍ ബിനു മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടതു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ചികിത്സ വൈകിപ്പിച്ചെന്നും കാണിച്ച് മെഡിക്കല്‍ ഓഫിസര്‍ പത്മ കേസരി പൊലീസിനു പരാതി നല്കി.
ഈ പരാതിയില്‍ 10 പേര്‍ക്കെതിരെ ഇന്നലെ രാത്രി പൊലീസ് കേസെടുത്തു. കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം വിതുര ജംക്ഷനില്‍ യോഗവും നടത്തിയിരുന്നു.
ശനിയാഴ്ചയാണ് പരാതിക്ക് ഇടയായ സംഭവം.
ബിനുവിനെ വിതുര ആശുപത്രിയിലേക്കു കൊണ്ടുവന്നപ്പോള്‍ അവിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടക്കുകയായിരുന്നു. ടയറുകള്‍ തേഞ്ഞു തീര്‍ന്ന്, ഇന്‍ഷുറന്‍സ് പോലുമില്ലാത്ത ആംബുലന്‍സിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ഈ സമയം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ പ്രതിഷേധക്കാര്‍ വിസമ്മതിച്ചെന്നാണ് ആശുപത്രി അധികൃതരുടെ വാദം. 20 മിനിറ്റിലേറെ വൈകിയാണ് രോഗിയെ കൊണ്ടുപോയതെന്ന് സിപിഎമ്മും ആരോപിച്ചു.
രോഗി ആശുപത്രിയിലുള്ളത് അറിഞ്ഞില്ലെന്നും അറിഞ്ഞയുടന്‍ മറ്റൊരു വാഹനത്തിനു ശ്രമിച്ചിട്ടു നടക്കാത്തതിനാല്‍ ഇതേ ആംബുലന്‍സില്‍ കയറ്റിവിട്ടെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]