
പക്ഷാഘാതം വന്ന് തളർന്നു പോയ 12 വയസ്സുകാരൻ ശസ്ത്രക്രിയയ്ക്ക് മുമ്പ് രണ്ടാനമ്മയോട് നടത്തിയ അഭ്യർത്ഥന ഹൃദയഭേദകം. ശസ്ത്രക്രിയക്ക് ശേഷം താൻ തിരിച്ചുവന്നിലെങ്കിലും മറ്റൊരു കുഞ്ഞിന് ജന്മം നൽകണമെന്നായിരുന്നു 12 വയസ്സുകാരനായ കുട്ടി അമ്മയോട് നടത്തിയ അഭ്യർത്ഥന. ചൈനയിലെ തെക്കുകിഴക്കൻ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള ഹാൻഹാൻ എന്ന കുട്ടിയാണ് ഇത്തരത്തിൽ ഒരഭ്യർത്ഥന തന്റെ അമ്മയോട് നടത്തിയത്. 12 കാരന്റെ കണ്ണീരോടെയുള്ള വാക്കുകൾ കേട്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂലൈ പകുതിയോടെ ഷാങ്ഹായിലെ ആശുപത്രിയിലാണ് ഹിപ് ബോൺ സർജറിക്ക് ഹാൻഹാൻ വിധേയനായത്. ഈ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് പ്രവേശിക്കും മുൻപാണ് ഹാൻഹാൻ തന്റെ അമ്മയോട് ഇത്തരത്തിൽ യാത്ര പറഞ്ഞത്. ‘എൻ്റെ അമ്മേ, ഞാൻ ഓപ്പറേഷൻ ടേബിളിൽ നിന്ന് എഴുന്നേറ്റില്ലെങ്കിൽ അമ്മ സങ്കടപ്പെടരുത്. അമ്മയ്ക്ക് എന്നും കൂട്ടായിരിക്കാൻ മറ്റൊരു കുഞ്ഞിന് ജന്മം നൽകണം’ ഇതായിരുന്നു ഹാൻഹാനിന്റെ വാക്കുകൾ. ആറ് മാസം പ്രായമുള്ളപ്പോൾ സംഭവിച്ച ഒരു മെഡിക്കൽ ആക്സിഡന്റാണ് ഹാൻഹാന്റെ ഇടതുവശം തളർത്തി കളഞ്ഞത്. കൂടാതെ അവന്റെ ഒരു കാലിന് മറ്റേതിനേക്കാൾ മൂന്ന് സെൻ്റിമീറ്റർ അധിക നീളമുണ്ട്.
മകന്റെ അഭ്യർത്ഥനയ്ക്ക് വാങ് എന്ന അവന്റെ രണ്ടാനമ്മ നൽകിയ മറുപടി ‘അതൊരിക്കലും സംഭവിക്കില്ല, നീ സുഖമായി പുറത്ത് വരുമ്പോൾ ഞാൻ വാതിൽക്കൽ നിനക്കായി കാത്തുനിൽപ്പുണ്ടാകും’ എന്നുമായിരുന്നു. ഈ സാഹര്യത്തിലും അവൻ തന്നെക്കുറിച്ചോർത്ത് വിഷമിക്കുന്നത് തന്നെ ഏറെ സ്പർശിച്ചുവെന്നും താൻ അവനുവേണ്ടി നടത്തിയ പരിശ്രമങ്ങൾ പാഴായിപ്പോയില്ല എന്ന് തോന്നിയതായും പിന്നീട് വാങ് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഒൻപത് വർഷം മുമ്പാണ് ഹാൻഹാന്റെ പിതാവിനെ വാങ് വിവാഹം കഴിച്ചത്. അന്നുമുതൽ ഹാൻഹാനും അവന്റെ മൂത്ത സഹോദരിക്കും വാങ്ങ് ആണ് അമ്മ. വാങ്ങിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അവൾ നൽകിയിരിക്കുന്ന പേര് പോലും, @Hanhanxiaoshuaige എന്നാണ്. Hanhan Little Handsome Boy എന്നാണ് ഇംഗ്ലീഷിൽ ഇത് അർത്ഥമാക്കുന്നത്.
Last Updated Jul 21, 2024, 3:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]