
ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ഫ്രീഡം 125 സിഎൻജി അടുത്തിടെയാണ് ബജാജ് അവതരിപ്പിച്ചത്. ഇരട്ട ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഈ ബൈക്ക് ഉപഭോക്താക്കൾക്കിടയിൽ ശ്രദ്ധേയമാകുകയാണ്. രാജ്യത്തുടനീളം ബൈക്കിൻ്റെ ബുക്കിംഗ് ആരംഭിച്ചു. 1000 രൂപ അടച്ച് നിങ്ങൾക്കും ഈ ബൈക്ക് ബുക്ക് ചെയ്യാം. ഈ ബൈക്ക് പുറത്തിറക്കി ഏതാനും ദിവസങ്ങൾ മാത്രമേ പിന്നിട്ടിട്ടുള്ളൂ, ഈ ബൈക്കിൻ്റെ കാത്തിരിപ്പ് കാലാവധി മൂന്ന് മാസത്തിലെത്തി.
ചില നഗരങ്ങളിൽ ബജാജ് ഫ്രീഡം സിഎൻജിക്കുള്ള കാത്തിരിപ്പ് കാലാവധി ഒരു മാസത്തിൽ താഴെയാണ്. മുംബൈയിലെ കാത്തിരിപ്പ് കാലയളവ് 20 മുതൽ 30 ദിവസം വരെയാണ്. അതേസമയം, പൂനെയിൽ ബൈക്കുകളുടെ കാത്തിരിപ്പ് കാലാവധി 30ൽ നിന്ന് 45 ദിവസമായും ഗുജറാത്തിൽ 45 ദിവസത്തിൽ നിന്ന് മൂന്ന് മാസമായും എത്തിയിട്ടുണ്ട്. ബജാജ് സിഎൻജി ബൈക്കിൻ്റെ ആദ്യ ഡെലിവറി പൂനെയിൽ നടന്നു.
ഈ ബജാജ് സിഎൻജി ബൈക്കിന് ആകെ മൂന്ന് വേരിയൻ്റുകളുണ്ട്. സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമായി വരുന്ന എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോൾ ഈ ബൈക്കിൽ ഉണ്ട്. ബാറ്ററി നില, കോൾ, മിസ്ഡ് കോൾ അലേർട്ടുകൾ തുടങ്ങിയ വിവരങ്ങൾ ഈ ഡിസ്പ്ലേയിൽ ലഭ്യമാകും. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ബൈക്കിന് യുഎസ്ബി പോർട്ടും നൽകിയിട്ടുണ്ട്.
പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന 125 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ബജാജ് ഫ്രീഡത്തിനുള്ളത്. എഞ്ചിൻ 9.5 പിഎസ് പവറും 9.7 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ. ഈ മോട്ടോർസൈക്കിളിൽ സീറ്റിനടിയിൽ സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്. ഒട്ടും കാണാത്ത വിധത്തിലാണ് ഈ സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത്. സിഎൻജി നിറയ്ക്കാൻ കമ്പനി അതിൻ്റെ ഇന്ധന ടാങ്കിൽ തന്നെ ഇടം നൽകിയിട്ടുണ്ട്. ഇന്ധന ടാങ്കിൽ പെട്രോൾ നിറയ്ക്കുന്ന നോസിലിന് സമീപമാണ് സിഎൻജി ഫില്ലിങ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. അതായത് സിഎൻജി നിറയ്ക്കാൻ നിങ്ങൾ സീറ്റ് തുറക്കുകയോ ബൈക്കിൽ നിന്ന് ഇറങ്ങുകയോ ചെയ്യേണ്ടതില്ല. ഈ ബൈക്കിന് ഒരു കിലോഗ്രാമിൽ 102 കിലോമീറ്റർ വരെയും (2 കിലോഗ്രാമിൽ 200 കിലോമീറ്റർ വരെ) 2 ലിറ്റർ പെട്രോളിൽ 130 കിലോമീറ്റർ വരെയും ഓടാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഈ മോട്ടോർസൈക്കിളിനായി 11 ഓളം സുരക്ഷാ പരിശോധനകൾ നടത്തിയെന്നും കമ്പനി പറയുന്നു. ഏഴ് നിറങ്ങളിലാണ് കമ്പനി ഇത് പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ചിങ്ങിനൊപ്പം ഇതിൻ്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇത് ഓൺലൈനിലോ കമ്പനിയുടെ ഡീലറെ സന്ദർശിച്ചോ ബുക്ക് ചെയ്യാം. ഫ്രീഡം 125ന്റെ വിതരണം ആദ്യം മഹാരാഷ്ട്രയിലും ഗുജറാത്തിലും ആരംഭിക്കും. ഉടൻതന്നെ രാജ്യത്തുടനീളം ലഭ്യമാകും. മൂന്നു വേരിയൻ്റുകളിലായാണ് ഈ മോട്ടോർസൈക്കിൾ പുറത്തിറക്കിയിരിക്കുന്നത്. NG04 ഡിസ്ക് LED, NG04 ഡ്രം LED, NG04 ഡ്രം LED എന്നിവ ഇതിൽ ഉൾപ്പെടുന്നു. എൻജി04 ഡിസ്ക് എൽഇഡിയുടെ എക്സ് ഷോറൂം വില 1.10 ലക്ഷം രൂപയും എൻജി04 ഡ്രം എൽഇഡിയുടെ എക്സ് ഷോറൂം വില 1.05 ലക്ഷം രൂപയും എൻജി04 ഡ്രമ്മിൻ്റെ എക്സ് ഷോറൂം വില 95,000 രൂപയുമാണ്.
Last Updated Jul 20, 2024, 3:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]