കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം പ്രൊഫസർ തസ്തികയിൽ നിയമനം ലഭിച്ചതിൽ ആശ്വാസമുണ്ടെന്ന് ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കി.
നിയമന നടപടികൾ ഇത്രയും കാലം നീണ്ടുപോയതിന് പിന്നിൽ ഇടതു സർക്കാരിന്റെ പ്രത്യേക താൽപര്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. നിലവിലെ യുഡിഎഫ് സർക്കാർ നിയമനം നൽകാൻ തയ്യാറായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
താൻ ഇടതുപക്ഷ സംഘടനകളിൽ സജീവമല്ലാത്തത് നിയമന നടപടികളെ ബാധിച്ചിട്ടുണ്ടാകാമെന്നും, ഒരുപക്ഷേ സജീവ പ്രവർത്തകനായിരുന്നെങ്കിൽ നേരത്തെ തന്നെ നിയമനം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന് നിയമനം ലഭിച്ചത് രാഷ്ട്രീയ ബന്ധങ്ങൾ കാരണമാണെന്നും, ആ സാഹചര്യത്തിൽ താൻ രണ്ടാം റാങ്കുകാരനായി ഒതുക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചതിലെ വൈരാഗ്യം സർക്കാർ തന്നോട് കാണിച്ചിരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. 2021-ലെ കാലിക്കറ്റ് സർവകലാശാല മലയാളം വിഭാഗം പ്രൊഫസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്നു ഡോ.
ജോസഫ് സ്കറിയ. എന്നാൽ നിയമനം വൈകിയതിനെ തുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് ഹൈക്കോടതി ഇടപെടുകയും, അദ്ദേഹത്തിന് നിയമനം നൽകാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇപ്പോൾ നിയമനം യാഥാർത്ഥ്യമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

