
റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് (52) ആണ് മരിച്ചത്. സൗദി ദമ്മാം അന്‍സായില്‍ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മരണത്തിന് മണിക്കൂർ മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു. ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.
Read Also –
പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി
ദോഹ: ഖത്തറില്‍ മലയാളി നിര്യാതനായി. എറണാകുളം നോർത് പറവൂർ സ്വദേശി ജിബിൻ ജോൺ (44) ആണ് മരിച്ചത്. ഖത്തരി ഇൻഡസ്ട്രിയൽ ഇക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു.
കുറച്ചു നാളുകളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രമ്യ. പിതാവ്: ജോൺ. മാതാവ്: ഫിലോമിന. പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]