തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി നിയമിതയായ കൊട്ടാരക്കര സ്വദേശി ജി.പി. നന്ദന ഔദ്യോഗിക സേവനത്തിലേക്ക്.
സേലം അസിസ്റ്റന്റ് കലക്ടറായി ഉടൻ ചുമതലയേൽക്കാനാണ് നന്ദനയുടെ തീരുമാനം. പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥരോടൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയെ നന്ദന സന്ദർശിച്ചു.
കൂടിക്കാഴ്ചയ്ക്കിടെ, “യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക” എന്ന് ജോസഫ് വിജയ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദന മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്ന് നന്ദന പ്രതികരിച്ചു.
കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ താമസക്കാരിയായ നന്ദന, 2017–19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
മികച്ച വിജയത്തിലൂടെ ഐഎഎസ് നേട്ടം കൈവരിച്ച നന്ദന തമിഴ്നാട് കേഡറിലൂടെ തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

