
കേരളത്തിൽ ജ്യോതി ആരെയൊക്കെ കണ്ടു?, പ്രമുഖരെ ബന്ധപ്പെട്ടോ?,: കേന്ദ്ര ഏജൻസികൾ പൊലീസിൽനിന്ന് വിവരം തേടിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ ഉണ്ടായിരുന്നെന്നും മുൻ കേന്ദ്രമന്ത്രിയുടെയടക്കം പ്രതികരണം തേടിയിരുന്നെന്നും വിവരം. 2023 സെപ്റ്റംബർ 24 ന് കാസർകോട്ട് ഫ്ലാഗ്ഓഫ് ചെയ്ത, കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ജ്യോതി യാത്ര ചെയ്തത്. ആ വർഷം ഓഗസ്റ്റിലും 2025 ജനുവരിയിലും ജ്യോതി കേരളം സന്ദർശിച്ചിരുന്നു. ഈ യാത്രകൾ സംബന്ധിച്ച് പ്രാഥമിക വിവരശേഖരണം നടത്തിയിട്ടുണ്ട്. ജ്യോതിയെ ചോദ്യം ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയാൽ വിശദമായ അന്വേഷണം നടത്തി വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.
രണ്ടു വര്‍ഷം മുന്‍പാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി വ്ലോഗ് ചെയ്തത്. ട്രാവല്‍ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ ഇവര്‍ കേരള സന്ദര്‍ശനത്തിന്റെ വിഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. ഇവ പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സികള്‍, തിരുവനന്തപുരത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ജ്യോതി കൂടുതലായി സന്ദര്‍ശിച്ചെന്നോ പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടെന്നോ കണ്ടെത്തിയാലാണ് പൊലീസില്‍നിന്നു വിശദവിവരങ്ങള്‍ തേടുക. സമാന്തരമായി ഇന്റലിജന്‍സ് ബ്യൂറോയും വിവരശേഖരണം നടത്തും. കേന്ദ്രഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ജ്യോതിയുടെ യാത്രാരേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച് എവിടെയൊക്കെ സന്ദര്‍ശനം നടത്തി, ആരെയൊക്കെ കണ്ടു, ഏതൊക്കെ വാഹനങ്ങളിലാണ് സഞ്ചരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി ആവശ്യം വന്നാൽ മാത്രമേ കേന്ദ്ര ഏജന്‍സികള്‍ ഇത്തരത്തില്‍ പൊലീസില്‍നിന്നു വിവരങ്ങള്‍ തേടാറുള്ളൂവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
2023 സെപ്റ്റംബറിൽ നേത്രാവതി എക്സ്പ്രസില്‍ മുംബൈയില്‍നിന്നു കാസര്‍കോട്ട് എത്തിയ ജ്യോതി വന്ദേഭാരത് എക്സ്പ്രസില്‍ തിരുവനന്തപുരത്തു വന്ന ശേഷം നേത്രാവതിയില്ത്തന്നെ മടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍നിന്നു ബെംഗളൂരു വഴി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ജ്യോതി ജനുവരി 25 ന് തിരുവനന്തപുരത്തുനിന്നു രാജധാനി എക്സ്പ്രസിലാണ് ഡല്‍ഹിയിലേക്കു മടങ്ങിയത്.