
ഷഹബാസ് വധക്കേസിലെ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ് വണ്ണിന് അപേക്ഷിക്കാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കോഴിക്കോട് പ്രതികളായ 6 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. നിര്‍ദേശത്തെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇതോടെ പ്രതികളായ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്നു കോടതി പറഞ്ഞിരുന്നു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു.
കോഴിക്കോട് താമരശ്ശേരിയിലെ എളേറ്റില്‍ എംജെഎച്ച്എസിലെ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 6 വിദ്യാർഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞു വച്ചിരുന്നത്. ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് നേരത്തേ വിവാദമായിരുന്നു. തുടര്‍ന്ന് പരീക്ഷ എഴുതിച്ചെങ്കിലും ഫലം സര്‍ക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മിഷനും നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ ക്രിമിനല്‍ നിയമ സംവിധാനം ലക്ഷ്യമിടുന്നത് കുറ്റവാളികളുടെ പരിവര്‍ത്തനമാണെന്നും ഒരു കുട്ടി കുറ്റകൃത്യം ചെയ്തെന്ന പേരില്‍ പരീക്ഷ എഴുതുന്നതില്‍നിന്നു വിലക്കാനോ പരീക്ഷാഫലം തടഞ്ഞുവയ്ക്കാനോ സാധിക്കുമോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
ഫെബ്രുവരി 28നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ഷഹബാസ് മരിച്ചത്. നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണു മരിച്ചത്. പ്രതികളായ വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിച്ചത്.
കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന 6 വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാമെന്നും ജീവനു ഭീഷണിയുണ്ടെന്നും വ്യക്തമാക്കിയാണു ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യന്‍ ജാമ്യഹര്‍ജികള്‍ തള്ളിയത്.