

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എംആർഐ സ്കാനിംഗ് മെഷീൻ തകരാറിൽ..! എംആർഐ മെഷീൻ തുടർച്ചയായി തകരാറാകുന്നതിന് പിന്നിൽ സ്വകാര്യ ലോബിയെ സഹായിക്കലോ ? എംആർഐ മെഷീൻ തകരാറിൽ ആകുന്നതോ…? തകരാറിൽ ആക്കുന്നതോ…? പിന്നിൽ “കമ്മീഷനടി” എന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം :കോടികൾ ചിലവിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥാപിച്ച എംആർഐ സ്കാനിങ് മെഷീൻ തകരാറിലായിട്ട് ഒരാഴ്ചയിലേറെയായി
മെഡിക്കൽ കോളജിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ എംആർഐ ലാബ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.ഇവർ സ്വകാര്യ ലാബുകളെയാണ് ഒടുവിൽ ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകൾ വൻ തുകയാണ് എംആർഐ സ്കാനിങ്ങിന് ഈടാക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്വകാര്യ ലാബുകളിൽ 7000 – 9000 രൂപ വരെ ഇടാക്കുന്ന എംആർഐ സ്കാനിങ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് 2500 രൂപ നിരക്കിൽ ലഭിച്ചിരുന്നു. എംആർഐ മെഷീൻ തുടർച്ചയായി തകരാറാകുന്നതിന് പിന്നിൽ സ്വകാര്യ ലോബിയെ സഹായിക്കാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
സ്വകാര്യ ലാബുകൾ എംആർഐ സ്കാനിങ്ങിന് വൻ തുകയാണ് ഫീസ് വാങ്ങുന്നത്. ഈ ഫീസിന്റെ പകുതിയിലധികം രൂപ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും കമ്മീഷനായി വാങ്ങുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അധികൃതർ കമ്മീഷൻ അടിക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]