കുറ്റ്യാടിയിൽ 47 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം
കോഴിക്കോട്∙ കുറ്റ്യാടിയിൽ മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കക്കട്ടിൽ റിയാസിന്റെയും ജസ്ലയുടേയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്.
പൊയിൽ മുക്കിലെ മാതാവിന്റെ വീട്ടിലാണ് ഇന്നു രാവിലെ ഒമ്പതരയോടെ മരണം സംഭവിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നു സംശയമുണ്ട്.
റിയാസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റമോർട്ടം പൂർത്തിയാക്കിയ ശേഷം സംസ്കരിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]