
ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവർത്തകൻ സുകാന്തിനെ പിരിച്ചുവിട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ ചെയ്ത സംഭവത്തിൽ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു. റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസ്സങ്ങൾ ഇല്ലെന്നാണ് ഐ.ബി വിലയിരുത്തൽ. മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം ഐ.ബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ചു വിവരങ്ങൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ ഐ.ബി ഉദ്യോഗസ്ഥയെ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്കു വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിനു മുന്നിലേക്ക് ചാടുകയായിരുന്നു. ജീവനൊടുക്കുന്നതിനു തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണ യുവതി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ വിവാഹം ആലോചിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാർ പിന്നീട് ഇതിൽനിന്നു പിന്മാറുകയായിരുന്നു എന്നുമാണ് സുകാന്തിന്റെ വാദം.