
‘വീടിനുള്ളിലൂടെ തോക്കുമായി നടക്കുന്നെന്നുള്ളത് തോന്നൽ; അമ്മ 12 വർഷമായി സ്ക്രീസോഫീനിയ രോഗി’: വെളിപ്പെടുത്തലുമായി മകൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു∙ കർണാടക മുൻ (68) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ കാർത്തിക്. കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഓം പ്രകാശിന്റെ ഭാര്യയും തന്റെ അമ്മയുമായ പല്ലവി 12 വർഷമായി സ്ക്രീസോഫീനിയയ്ക്ക് ചികിത്സയിലാണെന്നും കടുത്ത മാനസിക വെല്ലുവിളികളിലൂടെയാണ് കടന്നുപോയിരുന്നതെന്നും കാർത്തിക് പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അപൂർവ്വവും അസാധാരണവുമായ കാര്യങ്ങൾ എല്ലാം തന്നെ യഥാർഥത്തിൽ സംഭവിക്കുന്നതാണെന്ന് തെറ്റിദ്ധരിക്കുന്ന മാനസികാവസ്ഥയാണ് സ്ക്രീസോഫീനിയ.
താൻ ആക്രമിക്കപ്പെടുമെന്നും തനിക്ക് വധഭീഷണി ഉണ്ടെന്നും പല്ലവി ഭയന്നിരുന്നതായും ഭർത്താവ് വീടിനുള്ളിലൂടെ തോക്കുമായി തന്നെ ആക്രമിക്കാൻ നടക്കുകയാണ് എന്ന് പലതവണ പറഞ്ഞിരുന്നതായും കുടുംബാഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. വാട്സാപ് ഗ്രൂപ്പുകളിലടക്കം ഭർത്താവ് തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി കൊലയ്ക്ക് 5 ദിവസം മുൻപും പല്ലവി ആരോപിച്ചിരുന്നു. എന്നാൽ ഇതെല്ലാം പല്ലവിയുടെ രോഗാവസ്ഥ കൊണ്ടുണ്ടായ തോന്നലാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇല്ലാത്ത കാര്യങ്ങൾ ഉള്ളതായി പല്ലവിക്ക് തോന്നിയിരുന്നുവെന്നും ഇതിന്റെ പേരിൽ കടുത്ത സമ്മർദം അനുഭവിച്ചിരുന്നുവെന്നും അടുത്ത ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 6 കുത്തേറ്റിട്ടുണ്ടെന്നും മുഖത്ത് അടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ സഹായം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കുടുംബത്തിന് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും സൂചനയുണ്ട്. മകന്റെ പരാതിയിൽ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.