
ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് (SPADEX) ഡോക്കിംഗ് പരീക്ഷണവും വിജയം. കാത്തിരിപ്പ് അവസാനിപ്പിച്ച് ബഹിരാകാശത്ത് വച്ച് സ്പെഡെക്സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്പേഡെക്സ് എന്നറിയപ്പെടുന്നത്. ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്. ഇതിന് ശേഷം മാര്‍ച്ച് 13ന് ഉപഗ്രഹങ്ങളെ വേർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്പേഡെക്സ് ഉപഗ്രഹങ്ങളെ ഇസ്രൊ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഈ ഉപഗ്രഹങ്ങളുടെ അടുത്ത പരീക്ഷണം രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]