
എൻജിനീയറിങ് പരീക്ഷയിലും പൂണൂൽ അഴിപ്പിക്കൽ; 3 പേർ കൂടി പരാതി നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ പൊതുപ്രവേശന പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചതിൽ പ്രതിഷേധം തുടരുന്നതിനിടെ സമാന പരാതിയുമായി 3 വിദ്യാർഥികൾ കൂടി എത്തി. 16നും 17നും നടന്ന പ്രഫഷനൽ ബിരുദ കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് ശിവമൊഗ്ഗ സാഗർ ഗവ.പിയു കോളജ്, ഗദഗിലെ ഹലക്കേരി, ധാർവാഡ് കേന്ദ്രങ്ങളിലെത്തിയ വിദ്യാർഥികളുടെ പൂണൂൽ സുരക്ഷാ ജീവനക്കാർ അഴിച്ചുവാങ്ങി മുറിച്ച് ഡസ്റ്റ് ബിന്നിൽ ഉപേക്ഷിച്ചെന്നാണു പരാതി. കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ) പുതിയ പരാതികളും അന്വേഷിക്കും.
പൂണൂൽ അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബീദർ സായിസ്പൂർത്തി പിയു കോളജിൽനിന്ന് വിദ്യാർഥി പരീക്ഷയെഴുതാതെ മടങ്ങിയിരുന്നു. ഇത് അന്വേഷിച്ച കലക്ടറുടെ നിർദേശ പ്രകാരം പ്രിൻസിപ്പലിനെയും സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റിനെയും കോളജ് ട്രസ്റ്റ് പിരിച്ചുവിട്ടു.
16ന് ശിവമൊഗ്ഗ ആദിചുഞ്ചനഗിരി പിയു കോളജിലെ പരീക്ഷാ കേന്ദ്രത്തിൽ 2 വിദ്യാർഥികളുടെ പൂണൂൽ അഴിച്ചുവാങ്ങിയ സംഭവത്തിൽ പൊലീസും ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.