

വിദേശത്തു നിന്നെത്തിയത് മൂന്ന് മാസം മുൻപ്, യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹം അഴുകിയ നിലയില്‍
കോഴിക്കോട് : യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒളവണ്ണ കൊടിനാട്ട് മുക്കില്‍ കടുക്കാശ്ശേരി താഴം അശ്വതി ഭവനില്‍ എസ്.നകുലൻ (27) ആണ് മരിച്ചത്.
കുറച്ച് ദിവസമായി യുവാവിനെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്തിയത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു.
മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് വിദേശത്ത് ജോലി ചെയ്തിരുന്ന നകുലൻ നാട്ടിലെത്തിയത്. പിതാവ്: ഷൈജു. മാതാവ്: പരേതയായ രത്നമണി. സഹോദരങ്ങള്‍: രാജീവൻ, അശ്വതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |