കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണ സേവന പ്ലാറ്റ്ഫോമായ സൊമാറ്റോ ഫീസ് വീണ്ടും വർധിപ്പിച്ചു. 2026 മാർച്ച് 20 മുതൽ ഒരു ഓർഡറിന് ജിഎസ്ടി ഒഴികെ 14.90 രൂപയാണ് പുതിയ നിരക്ക്.
മുൻപിത് 12.50 രൂപയായിരുന്നു. 2.40 രൂപയുടെ വർധനവോടെ ഫീസ് 19 ശതമാനത്തിലധികമാണ് ഉയർത്തിയത്.
രാജ്യത്തുടനീളം ഈ വർധനവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓരോ ഓർഡറിനും ഈ ഫീസ് ബാധകമായതിനാൽ ഭക്ഷണം ഓർഡർ ലഭ്യമാക്കുന്നതിനുളള ചെലവ് വർധിക്കും.
ഇന്ധന വില ഉയരുന്നതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നതും കാരണമായി പറയുന്നുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലും സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചിരുന്നു. പ്ലാറ്റ്ഫോം ഫീസിനൊപ്പം ഡെലിവറി ചാർജ്, നികുതികൾ തുടങ്ങിയവയും ഉൾപ്പെടുന്നതിനാൽ ഓൺലൈൻ ഭക്ഷണ ഓർഡറുകളുടെ ആകെ ചെലവിൽ വർധനവ് അനുഭവപ്പെടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

