കൊല്ലം: കൊല്ലത്ത് വീണ്ടും വൻ എംഡിഎംഎ വേട്ട. 50 ഗ്രാം എംഡിഎംഎയുമായി യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.
പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രൻ ആണ് അറസ്റ്റിലായത്. ബെംഗളtരുവിൽ നിന്ന് കാറിൽ വരുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
നീണ്ടകര പാലത്തിനു സമീപം പൊലീസ് കാറിന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് സാഹസികമായി കാർ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
യുവതി നേരത്തെയും എംഡി എം എ കേസിൽ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എംഡിഎംഎ എത്തിച്ചത്.
സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ അഴിമതി, കർണാടക സർക്കാരിനെതിരെ 7500 കോടിയുടെ ആരോപണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

