
തൃശൂർ: ലഹരി വിൽപന ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുങ്ങിയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്. വടക്കാഞ്ചേരി തിരുത്തിപ്പറമ്പിലും, പുതുരുത്തി ജനപ്രിയ നഗർ ബസ്റ്റോപ്പിനടുത്തു വെച്ചും നടന്ന ലഹരി വില്പന ചോദ്യം ചെയ്തതിൻ്റെ പേരിൽ ജിഷ്ണു എന്നായാൾക്കാണ് വെട്ടേറ്റത്. ഒളിവിൽ പോയ രണ്ട് കേസുകളിൽപെട്ട പ്രതികളെ മണിക്കൂറുകൾക്കളിൽ വടക്കാഞ്ചേരി പൊലീസ് ഇൻസെക്ടർ റിജിൻ എം. തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻഡ് ചെയ്തു .
പുതുരുത്തി പുലിക്കുന്നത് വീട്ടിൽ സോമൻ മകൻ രാഹുൽ ( 26 ), പുതുരുത്തി കരുവാൻകാട്ടിൽ വീട്ടിൽ സുന്ദരൻ മകൻ കൃഷ്ണദാസ്( 22) എന്നിവരെ ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് വടക്കാഞ്ചേരി ടൗണിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. ജിഷ്ണുവിനെ പ്രതികളിലൊരാൾ വടി വാൾ കൊണ്ട് കഴുത്തിന് വെട്ടുവാൻ ശ്രമിച്ചത് കൈകൊണ്ട് തടഞ്ഞതു കൊണ്ട് യുവാവിന്റെ ജീവൻ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ മുമ്പും കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളാണ്.
മറ്റൊരു കേസിൽ ലഹരി വില്പന ചോദ്യം ചെയ്തതിൻ്റെ പേരിൽ വടക്കാഞ്ചേരി തിരുത്തിപ്പറമ്പിൽ തിരുത്തിപ്പറമ്പ് സ്വദേശി മോഹനൻ, മകൻ ശ്യാമിനേയും വെട്ടിപ്പരിക്കേല്പിച്ച് ഒളിവിൽ പോയിരുന്ന മംഗലം ദേശത്ത് മാടച്ചാൻപാറ വീട്ടിൽ ശ്രീധരൻ മകൻ ശ്രീജിത്ത് (50), തിരുത്തിപ്പറമ്പ് ദേശത്ത് പ്ലാപ്പറമ്പിൽ വീട്ടിൽ വിജയൻ മകൻ രതീഷ് (41) എന്നിവർ ഒളിവിൽ താമസിച്ചിരുന്ന പൂമല നായരങ്ങാടിയിൽ നിന്നും പൊലീസ് പിടികൂടി. അന്വേഷണ സംഘത്തിൽ . അസി. സബ്ബ് ഇൻസ്പെക്ടർ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബ്രിജേഷ്, അരുൺ സിവിൽ പൊലീസ് ഓഫീസർ സുബിൻ, സഗ്ഗൺ, മനു എന്നിവരും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]