
ധ്യാനിച്ചാൽ മനഃശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു, ഫ്രഞ്ച് വനിതയെ കാട്ടിൽ പീഡിപ്പിച്ചു; ഗൈഡ് അറസ്റ്റിൽ
ചെന്നൈ ∙ തിരുവണ്ണാമലയിൽ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്.
ജനുവരിയിൽ തിരുവണ്ണാമലയിലെത്തിയ വനിതയെ വിവിധ ആശ്രമങ്ങളും തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ വെങ്കടേശൻ സഹായിച്ചിരുന്നു.
Latest News
അരുണാചല മലയിൽ ധ്യാനിച്ചാൽ മനഃശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇവരെ കഴിഞ്ഞ തിങ്കളാഴ്ച വനമേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് വെങ്കടേശൻ പീഡിപ്പിച്ചത്.
പീഡന ശ്രമത്തിനിടെ ഇവർ ബഹളം വച്ചതോടെ, ക്ഷേത്ര പാതയിലുണ്ടായിരുന്ന തീർഥാടകർ സ്ഥലത്തെത്തി രക്ഷപ്പെടുത്തി. പീഡനത്തിനിരയായ സ്ത്രീ ഫ്രഞ്ച് കോൺസുലേറ്റിൽ വിവരമറിയിച്ചതിനെത്തുടർന്ന് കോൺസുലേറ്റാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കേസെടുത്ത തിരുവണ്ണാമല ഓൾ വിമൻ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനം വകുപ്പിനു കീഴിലെ സ്ഥലത്ത് പ്രവേശിക്കുന്നതിന് നിരോധനമുണ്ടെന്നും എല്ലാ വർഷവും മഹാദീപം നാളുകളിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രമേ ഭക്തർക്ക് മലയിൽ പ്രവേശനത്തിന് അനുവാദമുള്ളൂവെന്നും പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]