
ഹൈദരബാദ്: തെലങ്കാനയിലെ കോഴി ഫാമുകളിൽ അജ്ഞാത രോഗം പടരുന്നു. ദിവസങ്ങൾക്കുള്ളിൽ ചത്ത് വീണത് 2500 ലേറെ കോഴികൾ. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് വലിയ രീതിയിൽ ഇവിടെ കോഴികൾ ചത്ത് വീഴുന്നത്.
സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഫെബ്രുവരി16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ വീണു ചാവാൻ തുടങ്ങിയത്. ആദ്യ ദിനത്തിൽ 117 കോഴികളും 17ന് 300 കോഴികളും ശേഷിച്ചവ 18ാം തിയതിയുമാണ് ചത്തത്. നേരത്തെ ഏതാനും കോഴികൾ ഇത്തരത്തിൽ ചത്തിരുന്നു.
ഫാമുകൾ സന്ദർശിച്ച ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അജ്ഞാത രോഗബാധയ്ക്ക് പിന്നാലെ ജില്ലയിലെ മറ്റ് കോഴി ഫാമുകൾക്ക് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പൂർണ ആരോഗ്യത്തോടെ കണ്ടിരുന്ന കോഴികൾ അപ്രതീക്ഷിതമായി ഒന്നിച്ച് ചത്തതാണ് വലിയ രീതിയിലെ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]