
വരാൻ പോകുന്നത് ചൂട് കാലമാണ്. ചുട്ടുപൊള്ളുന്ന ചൂടായിരിക്കും ആ സമയങ്ങളിൽ പുറത്തുണ്ടാവുന്നത്. എന്നാൽ വീടിനുള്ളിലെ അവസ്ഥയോ? ഒട്ടും മോശമായിരിക്കില്ലല്ലേ. പുറത്തുള്ളതിനേക്കാൾ ചൂട് കൂടുതലാണ് വീടിനുള്ളിൽ. ഇതിന്റെ കാരണം വീടുകളിൽ തന്നെയാണ് ഉള്ളത്. എപ്പോഴും ഇത്തരം സാഹചര്യങ്ങളെ കൂടെ മനസിലാക്കി വേണം വീട് പണിയാൻ. വീട് നിർമിക്കാൻ പോകുന്നവർക്കും നിർമിച്ചുകഴിഞ്ഞവർക്കും ഈ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.
വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വീട് വെക്കുമ്പോൾ സൂര്യന്റെ സഞ്ചാരദിശ മനസിലാക്കി ആ ഭാഗത്തേക്കുള്ള ഭിത്തിക്കളുടെ ഏരിയ പരമാവധി കുറക്കണം.
2. വീട് പണിയുമ്പോൾ കാറ്റിന്റെ സഞ്ചാരദിശയിലേക്ക് കൂടുതൽ ഓപ്പൺ ഏരിയകൾ കൊടുക്കണം. ഇത് വീടിനുള്ളിൽ കൂടുതൽ വായു സഞ്ചാരം ലഭിക്കാൻ കാരണമാകും.
3. വീടിന്റെ ഭിത്തിയിൽ ഗ്ലാസ്സുകൾ കൊടുക്കരുത്. ഇത് വീടിനുള്ളിലെ ചൂടിന്റെ അളവ് കൂട്ടും.
4. കിടപ്പുമുറികളിൽ കൂടുതൽ ജനാലകൾ നൽകിയാൽ വായുസഞ്ചാരം കൂടുകയും അതിലൂടെ ചൂട് തങ്ങി നിൽക്കുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.
5. കൃത്യമായ വെന്റിലേഷൻ സംവിധാനം വീടിനുള്ളിൽ നൽകണം. ഇത് ചൂടുപിടിച്ച വായുവിനെ പുറംതള്ളാൻ സഹായിക്കും.
5. സൺഷേഡുകൾ നൽകുമ്പോൾ വരാന്തയിലേക്ക് കുറച്ച് നീക്കി നിർമിക്കാം. ഇത് സൂര്യപ്രകാശം വീടിനുള്ളിലേക്ക് കയറുന്നത് തടയാൻ സഹായിക്കും.
6. വീട് പണിയുമ്പോൾ ഓരോ മുറികളും തമ്മിൽ കുറച്ച് ഗ്യാപ് കൊടുക്കണം. എല്ലാം ഒരുമിച്ച്, അടുപ്പിച്ചിരിക്കുമ്പോൾ വീടിനുള്ളിലെ വായുസഞ്ചാരം കുറയാൻ കാരണമാകുന്നു.
7. മണ്ണ്, ഇഷ്ടിക, ചെങ്കല്ല് തുടങ്ങിയവ ഉപയോഗിച്ച് ഭിത്തികൾ നിർമിക്കാം. ഇത് ചൂട് കുറക്കും.
പണിത വീടുകളിൽ ഇങ്ങനെ ചെയ്യാം
1. ടെറസിന് മുകളിൽ പുല്ല് അല്ലെങ്കിൽ വെള്ളം തങ്ങി നിർത്തുന്നതെന്തും വിരിച്ച് നനച്ചുകൊടുക്കാം. ഇത് ഉള്ളിലെ ചൂട് കുറക്കും. ടെറസിനുള്ളിൽ വള്ളി ചെടികളും പടർത്താവുന്നതാണ്.
2. രണ്ട് തട്ടുള്ള മേൽക്കൂര അഥവാ ഡബിൾ റൂഫ് സിസ്റ്റം വീടിനുള്ളിലെ ചൂട് കുറക്കാൻ സഹായിക്കും.
3. അമിതമായി സൂര്യപ്രകാശം ലഭിക്കുന്നിടത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണെങ്കിൽ അത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് തടയും.
4. വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വെക്കുന്നത് ചൂടിനെ കുറക്കാൻ സഹായിക്കും.
5. ആവശ്യം കഴിഞ്ഞാൽ വൈദ്യുതോപകരണങ്ങൾ ഓഫ് ആക്കാൻ ശ്രദ്ധിക്കണം. കാരണം ഉപകരണങ്ങളും പുറത്തേക്ക് ചൂട് വിടാറുണ്ട്.
കറിവേപ്പില കൊണ്ട് ഇനി അടുക്കള സൂപ്പറാക്കാം; ഇങ്ങനെ ചെയ്തുനോക്കൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]