
കയ്റോ: ഈജിപ്ഷ്യൻ ഫറവോ തുത്മോസ് രണ്ടാമന്റെ കല്ലറ കണ്ടെത്തി ഈജിപ്ഷ്യൻ-ബ്രിട്ടീഷ് ഗവേഷക സംഘം. 1922ൽ തുത്തൻഖാമന്റെ കല്ലറ കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ഒരു ഫറവോയുടെ രാജകീയ ശവകുടീരം കണ്ടെത്തുന്നത്. നൈൽ നദിയുടെ തീരത്ത് ലക്സർ നഗരത്തിനടുത്തുള്ള തെബാൻ നെക്രോപൊലിസിന്റെ പടിഞ്ഞാറൻ താഴ്വരയിലാണ് തുത്മോസിന്റെ കല്ലറ.
18ാം രാജവംശത്തിലെ നാലാമത്തെ ഫറവോ ആയിരുന്ന തുത്മോസ് രണ്ടാമൻ ബി.സി 1493നും ബി.സി 1479നും ഇടയിലാകാം ഈജിപ്റ്റ് ഭരിച്ചതെന്ന് കരുതുന്നു. ഇദ്ദേഹത്തെ പറ്റി പരിമിതമായ അറിവേ പുറംലോകത്തിനുള്ളൂ.
തുത്മോസ് രണ്ടാമന്റെയും ഭാര്യ ഹാഷെപ്സുറ്റ് രാജ്ഞിയുടെയും പേരുകൾ ആലേഖനം ചെയ്ത പാത്രങ്ങൾ കല്ലറയിൽ കണ്ടെത്തി. പുരാതന ഈജിപ്റ്റിലെ ഏറ്റവും ശക്തയായ വനിതാ ഫറവോ ആയിരുന്നു ഹാഷെപ്സുറ്റ്. നീല നിറത്തിലെ ഛായം പൂശിയ മേൽക്കൂരയുള്ള കല്ലറയുടെ ഒരു ഭാഗത്തിന് കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല.
മഞ്ഞ നിറത്തിലെ നക്ഷത്രങ്ങളെയും മേൽക്കൂരയിൽ വരച്ചിട്ടുണ്ട്. തുത്മോസിന്റെ മമ്മി 1881ൽ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ യഥാർത്ഥ കല്ലറ ഇത്രയും കാലം അജ്ഞാതമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]