
.news-body p a {width: auto;float: none;}
കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം ഇന്ന്. ജി എസ് ടി അഡിഷണൽ കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗർവാൾ എന്നിവരാണ് മരിച്ചത്.
ശാലിനിയും മനീഷും തൂങ്ങിയനിലയിലും ശകുന്തളയുടെ മൃതദേഹം കിടക്കയിൽ കിടക്കുന്ന നിലയിലുമായിരുന്നു. ശാലിനിയും മനീഷും ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. പക്ഷേ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ശകുന്തളയുടെ മരണത്തെക്കുറിച്ച് പൊലീസ് പരിശോധിച്ചുവരികയാണ്.
ഹിന്ദിയിലെഴുതിയ ഒരു കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനീഷിന് ശാലിനിയെക്കൂടാതെ ഒരു സഹോദരി കൂടിയുണ്ട്. അവർ വിദേശത്താണ്. സഹോദരിയെ മരണവിവരം അറിയിക്കണമെന്നാണ് കുറിപ്പിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീട്ടിൽ നിന്ന് ഒരു ഡയറിയും ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ശാലിനി 2006ലെ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസായിരുന്നു. ഡെപ്യൂട്ടി കളക്ടറായി ജോലിയും കിട്ടി. എന്നാൽ റാങ്ക് പട്ടികയിലെ തിരിമറി ആരോപണത്തെത്തുടർന്ന് രാജിവയ്ക്കേണ്ടി വന്നു. കേസ് സി ബി ഐയാണ് അന്വേഷിച്ചത്. കഴിഞ്ഞ വർഷം കുറ്റപത്രം സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മനീഷും ശാലിനിയും അടുത്തിടെ ജാർഖണ്ഡിലേക്ക് പോയിരുന്നു.
ഒരാഴ്ചയായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതായതോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീട്ടിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.