
റോം: ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങിയെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ഇന്നലെ എഴുന്നേറ്റിരുന്ന് പ്രഭാത ഭക്ഷണവും കഴിച്ചു.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ബുധനാഴ്ച മാർപാപ്പയെ സന്ദർശിച്ചിരുന്നു. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. പതിവ് പോലെ അദ്ദേഹം തമാശകൾ പറഞ്ഞെന്നും എത്രയും വേഗം അദ്ദേഹം സുഖംപ്രാപിക്കട്ടെ എന്നും മെലോനി വ്യക്തമാക്കി.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ന്യുമോണിയ കണ്ടെത്തി. രോഗാവസ്ഥയിലുള്ള ആശങ്ക മാർപാപ്പ അടുപ്പക്കാരോട് പങ്കുവച്ചെന്നും അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2013ൽ സ്ഥാനമേറ്റെടുത്ത ഫ്രാൻസിസ് മാർപാപ്പയെ ഏതാനും വർഷങ്ങളായി വിവിധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]