
ടെൽ അവീവ്: ഇസ്രയേലിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകളിൽ സ്ഫോടന പരമ്പര. ടെൽ അവീവിലാണ് സംഭവം. ആക്രമണത്തിൽ ആളപായമില്ല. ഭീകരാക്രമണമാണെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
ഗാസയിൽ നിന്ന് ബന്ദികളാക്കിയ നാല് പേരുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറിയതിന് പിന്നാലെയാണ് സ്ഫോടന പരമ്പരങ്ങൾ. മറ്റ് രണ്ട് ബസുകളിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. അഞ്ച് ബോംബുകളും സമാനമാണെന്ന് ഇസ്രയേൽ പൊലീസ് അറിയിച്ചു.
ഒരാൾ തന്നെയാണോ എല്ലാ ബസുകളിലും സ്ഫോടക വസ്തുക്കൾ വച്ചതെന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബസുകളിലും ട്രെയിനുകളിലും തെരച്ചിൽ നടത്തിവരികയാണ്.
ഷിൻ ബെറ്റ് ഇന്റേണൽ സെക്യൂരിറ്റി ഏജൻസി അന്വേഷണം ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്.
Several parked buses in Israel have exploded after bombs planted on the buses detonated.
Initial reports suggest these bombs detonated prematurely, intending for them to go off during the morning commute.
TYH! pic.twitter.com/Op3E2xQvEZ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
— Yaakov (Jack) Kaplan (@JackKaplanNY) February 20, 2025