തിരുവനന്തപുരം: ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയ സിഐയെ വളഞ്ഞു പിടിച്ച് കുട്ടി സാന്താക്ലോസുമാർ. ആര്യനാട് ഗവൺമെന്റ് എൽ പി എസിലാണ് രസകരമായ സംഭവമുണ്ടായത്. സ്കൂളിന് ഒന്നാകെ ഒരു കേക്ക് എന്ന ആശയം മുൻ നിർത്തി 50 കിലോയിൽ കൂറ്റൻ കേക്ക് മുറിച്ചാണ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷം നടന്ന ക്ലാസ് മുറിയിൽ വിരലിൽ എണ്ണാവുന്ന കുട്ടികൾക്ക് ഒഴികെ സ്കൂളിലെ ബഹുഭൂരിപക്ഷം കുരുന്നുകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
അടച്ചിട്ട ആഘോഷ മുറിയ്ക്ക് പുറത്തേയ്ക്ക് വന്ന പൊലീസ് മാമനെ കണ്ട് ഓടിക്കൂടി വളഞ്ഞു പിടിച്ചും ക്രിസ്തുമസ് ആശംസ അറിയിച്ചും കൈ കൊടുത്തും സല്യൂട്ട് കൊടുത്തും കുട്ടികൾ തങ്ങളുടെ സന്തോഷം ഗംഭീരമാക്കി. കൈ കൊടുത്തും തൊട്ടുനോക്കിയും അടുത്ത് കൂടിയ പരമാവധി കുട്ടികളെയും തിരികെ അഭിവാദ്യം ചെയ്ത സി ഐ അജീഷ് ഒടുവിൽ പൊലീസ് മാമനോട് എടുക്കാൻ കൈ നീട്ടിയ കുട്ടി സാന്തായെ എടുത്തു പൊക്കി. പിന്നെ അവിടേക്ക് വന്ന അധ്യാപകരും രക്ഷകർത്താക്കളും ഈ രംഗങ്ങൾ പകർത്തി. കുട്ടികളുടെ ഈ സമീപനം ഏറെ സന്തോഷം ഉണ്ടാക്കിയെന്ന് ആര്യനാട് സിഐ അജീഷ് പറഞ്ഞു.
READ MORE: ഷെയർ ട്രേഡിങ്ങിലൂടെ ലാഭം കൊയ്യാമെന്ന് വാഗ്ദാനം, ആൾമാറാട്ടം നടത്തി പണം തട്ടി; ജാർഖണ്ഡ് സ്വദേശിയെ റിമാൻഡ് ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]