.news-body p a {width: auto;float: none;}
തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ‘അല’ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിലായിരുന്നു പ്രദർശനം. ആത്മസൂത്ര ഫിലിം അക്കാദമിയുടെ ഒക്ടോബർ ബാച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടി.
സംവിധായകൻ കലാധരൻ, പ്രൊഫ. അലിയാർ, സംവിധായകൻ അജിത് പൂജപ്പുര, സംവിധായകൻ ജീവൻ കോട്ടായി, അഭിനേതാവ് ഷെരീഫ് ഹുസൈൻ മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു. ആത്മസൂത്ര ഫിലിം അക്കാഡമി ഡയറക്ടർമാരായ രാജീവ് ശങ്കർ സ്വാഗതവും സിന്ധു നന്ദകുമാർ നന്ദിയും പറഞ്ഞു. ‘അല ‘ യുടെ സംവിധായികയും അഭിനേത്രിയുമായ ഭാഗ്യ എസ്. നാഥ് , അഭിനേത്രി ഗ്രീഷ്മാ ലിറ്റൻ, സഹസംവിധായിക ചന്ദന സന്തോഷ് , സംവിധാന സഹായി വൈശാഖ് എസ് . ഛായാഗ്രാഹകൻ സ്വാതികൃഷ്ണ, അഖിൽ പ്രഭാകർ, എഡിറ്റർ ജ്യോതിസ് , അക്കാഡമി ഫാക്കൽറ്റി ജയകൃഷ്ണൻ ജെ . എസ് , ഫിനാൻസ് മാനേജർ ജോയി അനിൽ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]