കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സിലിന്റെ (ഐബിപിസി) 24-ാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി നടന്നു. കുവൈത്തിലെ പ്രമുഖ വ്യവസായികളും നയതന്ത്രജ്ഞരും പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പരമിത ത്രിപാഠി മുഖ്യാതിഥിയായി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഐബിപിസി വഹിച്ച പങ്കിനെ അംബാസഡര്‍ അഭിനന്ദിച്ചു. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ദൃഢമാക്കുന്നതിൽ സംഘടനയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഐബിപിസി സെക്രട്ടറി കെ.പി. സുരേഷ് സ്വാഗതം പറഞ്ഞു.
കുവൈത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന സംരംഭകരെ ശാക്തീകരിക്കാൻ ഐബിപിസി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാണിജ്യ മന്ത്രി ഖലീഫ അബ്ദുള്ള അല്‍-അജിലിന് വേണ്ടി ഇന്റര്‍നാഷണൽ റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അബ്ദുള്ള അല്ഹെര്സ് ആശംസകള്‍ അര്‍പ്പിച്ചു.
ഐബിപിസി ചെയര്മാന് കൈസര്‍ ഷാക്കിര്‍, വൈസ് ചെയര്മാന് ഗൗരവ് ഒബ്റോയ്, ജോയിന്റ് സെക്രട്ടറി സുനിത് അറോറ, ട്രഷറര്‍ കൃഷണ് സൂര്യകാന്ത് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യ-കുവൈത്ത് ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ 25 പുതിയ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഐബിപിസി ചെയർമാൻ കൈസർ ഷാക്കിർ അറിയിച്ചു.
അന്താരാഷ്ട്ര ഐ.ടി. സ്ഥാപനമായ എച്ച്.സി.എല്‍.
ടെക് ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മല്‍ഹോത്ര ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യയുടെ ഐ.ടി.
മേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് അവർ സംസാരിച്ചു. ബിസിനസ്, സാമൂഹിക സേവന മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ പത്ത് പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
ഫൗദ് എം.ടി. അല്ഗാനീം, കെ.ഐ.പി.സി.ഒ.യുടെ സണ്ണി ഭാട്ടിയ, പ്രമുഖ കുവൈത്തി സംരംഭക ലൈല അബ്ദുള്ള അല്ഗാനീം തുടങ്ങിയവര്‍ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കുവൈത്ത് കാന്‍സര്‍ കണ്ട്രോള് സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ.
സുശോവന എസ്. നായര്‍, ദി ടൈംസ് കുവൈത്ത് എഡിറ്റര്‍ റീവന് ഡിസൂസ, ഷെയ്ഖ ഇന്തിസാര് അല്‍ സബാഹ് എന്നിവരും പുരസ്കാരത്തിന് അർഹരായി.
കുവൈത്തി പൈതൃക സംരക്ഷകന്‍ ഫഹദ് അല്‍ അബ്ദുല്‍ജലീല്‍, അല്‍ ഹക്കീമി സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപകന്‍ സോയാബ് ഹുസൈന് ബദ്രി എന്നിവർക്കും ഇന്ത്യ-കുവൈത്ത് ബന്ധം മെച്ചപ്പെടുത്തുന്നതിലെ സംഭാവനകൾ പരിഗണിച്ച് പുരസ്കാരം നൽകി. ഐബിപിസി ജോയിന്റ് സെക്രട്ടറി സുനിത് അറോറ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

