ചെന്നൈ: കരൂരിലെ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന സംസ്ഥാന പര്യടനം നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് പുനരാരംഭിക്കുന്നു. ഡിസംബർ ആദ്യവാരം മുതൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഡിസംബർ 4-ന് സേലത്ത് യോഗം ചേർന്നേക്കും. സേലത്ത് യോഗം നടത്താനായി മൂന്ന് സ്ഥലങ്ങൾ നിർദേശിച്ച് ടിവികെ നേതൃത്വം പോലീസിന് അപേക്ഷ നൽകിയിട്ടുണ്ട്.
ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിലായി നാല് യോഗങ്ങൾ വീതം സംഘടിപ്പിക്കാനാണ് നിലവിൽ പാർട്ടി ആലോചിക്കുന്നത്. കരൂരിലുണ്ടായ ദുരന്തത്തെ തുടർന്നാണ് വിജയ് പര്യടനത്തിൽ നിന്ന് താൽക്കാലികമായി പിന്മാറിയത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

