പമ്പ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ഇലവുങ്കലിൽ വെച്ച് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്നവരെ നിലയ്ക്കൽ പിഎച്ച്സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]