
.news-body p a {width: auto;float: none;} അബുദാബി: ഡിസംബറിനുള്ളിൽ യുഎഇയിലെ സ്വകാര്യ കമ്പനികൾ സ്വദേശിവത്കരണ ടാർജറ്റ് പൂർത്തീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. യുഎഇ സ്വദേശിവത്കരണ പദ്ധതിയായ നാഫിസിന്റെ വാർഷിക ലക്ഷ്യമായ രണ്ട് ശതമാനം ഡിസംബർ 31നകം പൂർത്തിയാക്കണമെന്നാണ് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കാത്ത സ്ഥാപനങ്ങൾ 2025 ജനുവരി ഒന്നുമുതൽ ഭീമമായ പിഴ ഒടുക്കേണ്ടിവരും. തൊഴിലിടങ്ങളിൽ, പ്രത്യേകിച്ച് സ്വകാര്യ മേഖലകളിൽ പൗരന്മാർക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള യുഎഇ സർക്കാരിന്റെ സംരംഭമാണ് എമിറാറ്റൈസേഷൻ.
അൻപതോ അധിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് ഇത് നടത്തേണ്ടത്. എല്ലാ വർഷാവസാനവും തൊഴിലിടങ്ങളിൽ എമിറാത്തികളുടെ എണ്ണം രണ്ട് ശതമാനം വർദ്ധിപ്പിക്കമെന്നാണ് നിയമം നിഷ്കർഷിക്കുന്നത്.
നിയമനം നടത്താത്ത ഓരോ എമിറാത്തിക്കും 96,000 ദിർഹം വീതം സ്ഥാപനം പിഴ ഒടുക്കേണ്ടതായി വരും. 20 മുതൽ 49 തൊഴിലാളികളുള്ള കമ്പനിയാണെങ്കിൽ വർഷാവസാനത്തോടെ ഒരു യുഎഇ പൗരനെ നിയമിക്കണം.
ഈ കമ്പനികൾ 2025ലും ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിൽ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.
ഡിസംബർ 31ന് മൂന്നുവർഷം പൂർത്തിയാക്കുന്ന നാഫിസ് പദ്ധതി അനുസരിച്ച് മുൻവർഷങ്ങളിലെ നാല് ശതമാനവും ചേർത്ത് മൊത്തം ആറ് ശതമാനം സ്വദേശിവത്കരണമാണ് കമ്പനികൾ പൂർത്തിയാക്കേണ്ടത്. അടുത്ത വർഷത്തെ രണ്ട് ശതമാനം കൂടി ചേർത്ത് 2026 ഡിസംബറോടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]