
കോഴിക്കോട് – സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.കെ ബാലന് മറുപടിയായുള്ള ‘ശുദ്ധ ഭ്രാന്ത്’ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ‘എ.കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ലെന്നും ഭ്രാന്ത് എന്ന് ഉദ്ദേശിച്ചത് മുന്നണി മാറ്റ ചർച്ചയെ കുറിച്ചാണെന്നു’മാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
ലീഗ് നേതാവിന്റെ കേരള ബാങ്ക് ഡയറക്ടർ സ്ഥാനം, ഫലസ്തീൻ ഐക്യദാർഢ്യം, ലീഗ് നേതാവിന്റെ നവകേരള സദസ്സിലെ സാന്നിധ്യം എന്നിവയടക്കം ചൂണ്ടിക്കാട്ടി ലീഗിന്റെ മനസ്സ് എൽ.ഡി.എഫിനൊപ്പവും ശരീരം യു.ഡി.എഫിലുമാണെന്നും അധികനാൾ കഴിയാതെ ലീഗ് ഇടതുപക്ഷത്തേക്ക് വരുമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.
ഇതോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ലീഗ് മുന്നണി മാറുമെന്ന തരത്തിലുള്ള ചർച്ചകൾ ശുദ്ധ ഭ്രാന്താണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]