

കുമരകം കരീമഠംസ്വദേശി ജിജോ ഗോപിക്ക് നവാഗതനടനുള്ള അവാർഡ്
സ്വന്തം ലേഖകൻ
കുമരകം : ലോക് ബന്ധു രാജ് നാരായണൻജി ഫൌണ്ടേഷൻ നാലാമത് ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
തിറയാട്ടം സിനിമയ്ക്ക് ഏറ്റവും നല്ല കലാമൂല്യമുള്ള സിനിമ യ്ക്കും, ഏറ്റവും നല്ല നവാഗത നടനുള്ള പുരസ്കാരം തിറയാട്ടത്തിലെ നായകനായ കുമരകം കരീമഠം സ്വദേശി ജിജോ ഗോപിയ്ക്കും ലഭിച്ചു.
പന്തളം സുധാകരൻ ഉൾപ്പെടുന്ന 9 അംഗ ജൂറി യാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 21 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |