കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനത്തിനായി ശ്രദ്ധാപൂർവ്വം സുരക്ഷ ഒരുക്കുകയാണ് കേരള പൊലീസ്. സന്നിധാനത്തെ എല്ലാ പ്രധാന പോയിന്റുകളിലുമായി 1400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിച്ചു കൊണ്ട് ആയിരക്കണക്കിന് അയ്യപ്പന്മാർക്ക് സുരക്ഷിതമായ ദർശനം ഒരുക്കുകയാണ് പൊലീസ്.
വെർച്വൽ ക്യൂവിലൂടെ രണ്ടു ദിവസം കൊണ്ട് 37,348 തീർഥാടകരാണ് ഇതുവരെ ബുക്കിംഗ് നടത്തിയത്. sabarimalaonline.org എന്ന വെബ്സൈറ്റ് വഴി 24 മണിക്കൂറും സാജന്യമായി ഓൺലൈൻ ബുക്കിംഗ് ചെയ്യാവുന്നതാണ്. പമ്പയിൽ നിന്നും തുടങ്ങുന്ന വെർച്വൽ ക്യൂ സംവിധാനം അയ്യപ്പന്മാർക്ക് ബുദ്ധിമുട്ട് കൂടാതെ സുഗമമായ രീതിയിൽ ദർശനം സാധ്യമാക്കുവാൻ സഹായിക്കുന്നു.
Story Highlights: Kerala Police security at Sannidhanam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]